ന്യൂഡല്‍ഹി: അഗ്‌നിപഥ് പ്രക്ഷോഭം ശക്തമായതോടെ പദ്ധതിയോടുള്ള എതിര്‍പ്പ് പ്രതിപക്ഷകക്ഷികളും ശക്തമാക്കി. അഗ്‌നിപഥത്തിലൂടെ നടക്കാന്‍ നിര്‍ബന്ധിച്ച്, ക്ഷമയുടെ അഗ്‌നിപരീക്ഷ നടത്തരുതെന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭാവിക്ക് അപകടകരമായ അനാസ്ഥയാണ് അഗ്‌നിപഥ് പദ്ധതിയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.