ന്യൂഡല്‍ഹി: കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ശ്രീഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ.സോണിയയുടെ മൂക്കില്‍ നിന്നു രക്തസ്രാവമുണ്ടായെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജൂണ്‍ രണ്ടിനാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 12 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസനാളത്തിലെ അണുബാധയ്ക്കുള്ള ചികിത്സയാണ് നടക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു.രണ്ടാമതും കോവിഡ് പൊസീറ്റിവായതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഇന്നത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയില്‍ സോണിയയ്ക്കൊപ്പമുണ്ട്. ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ നേരിടുന്ന രാഹുല്‍ വ്യാഴാഴ്ച രാത്രി മുതല്‍ ആശുപത്രിയില്‍ തുടരുകയാണ്.
സോണിയയ്ക്ക് ശ്വാസകോശത്തില്‍ അണുബാധ
