വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂർ എസ്.പി പ്രജേഷ് തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാവും അന്വേഷണം നടത്തുക. കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം അസി.കമ്മീഷണർ പി.കെ പൃഥ്വിരാജ്, വലിയതുറ എസ്.എച്ച്.ഒ ഡി സതികുമാർ, കൂത്തുപറമ്പ് സർക്കിൾഇൻസ്‌പെക്ടർ പി.എ ബിനുമോഹൻ, മട്ടന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം കൃഷ്ണൻ എന്നിവരടങ്ങുന്നതാണ് സംഘം.

2022 ജൂൺ 13 തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →