എറണാകുളം : മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രായി എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹര്‍ജി തളളിയ ഹൈക്കോടതി ആവശ്യമെങ്കില്‍ ഇരുവരെയും പോലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്നും വ്യക്തമാക്കി.
സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട ഗൂഡാലോചന കേസില്‍ അറസ്‌റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷാജ്‌കിരണും ഇബ്രായിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവിന്റെയുള്‍പ്പെട സമ്മര്‍ദത്തെ തുടര്‍ന്ന് അറസ്റ്റിനായുളള നീക്കങ്ങള്‍ നടക്കുന്നുണ്ട്.. മാത്രമല്ല തങ്ങളെ പോലീസ് ട്രാപ്പ് ചെയ്യാന്‍ ശ്രമിക്കുന്നെന്നും ഇവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇരുവരും കേസില്‍ പ്രതികളല്ലെന്നും അതിനാല്‍ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരുടെ ജാമ്യഹര്‍ജി തളളിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.