പാചകത്തിനിടെ അടുപ്പിൽ നിന്നും തീ ഉയർന്ന് വീടിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായി

മാന്നാർ: ബുധനൂരിൽ വീടിന് തീപിടിച്ചു. ബുധനൂർ പഞ്ചായത്ത് 13-ാം വാർഡിൽ എണ്ണക്കാട് ഉത്താംപള്ളിൽ വീട്ടിൽ സന്തോഷിന്റെ (42) വീടാണ് അഗ്നിക്കിരയായത്. 2022 ജൂൺ 14ന് രാവിലെ 7.10നാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷ് രാവിലെ കാപ്പി തിളപ്പിക്കാൻ അടുപ്പ് കത്തിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയ സമയം പ്ലാസ്റ്റിക്ക് പടുതയിൽ പടർന്ന് കയറിയ തീയാണ് വീടാകെ കത്തിച്ച് ചാമ്പലാക്കിയത്. വിവരം അറിഞ്ഞെത്തിയ പഞ്ചായത്തംഗം ജി ഉണ്ണികൃഷ്ണണനും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളി പടരുകയായിരന്നു.

തുടർന്ന് അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചു. ചെങ്ങന്നൂരിൽ നിന്നുമെത്തിയ സേനാംഗങ്ങൾ തീ കെടുത്തി വലിയ അപകടം ഒഴിവാക്കി. ചെന്നിത്തല വൈദ്യുതി സെക്ഷനിലെ ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. നിരവധി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ഇവിടെ വാർഡ് മെമ്പർ ഉണ്ണികൃഷ്ണന്റെയും അധികൃതരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →