ഗവര്‍ണര്‍ക്കുപകരം മുഖ്യമന്ത്രിയെ സര്‍വകലാശാല ചാന്‍സലറായി നിര്‍ദേശിക്കുന്ന നിയമം ബംഗാള്‍ പാസാക്കി

കൊല്‍ക്കത്ത: ഗവര്‍ണര്‍ക്കുപകരം മുഖ്യമന്ത്രിയെ സര്‍വകലാശാല ചാന്‍സലറായി നിര്‍ദേശിക്കുന്ന നിയമം പശ്ചിമബംഗാള്‍ നിയമസഭ പാസാക്കി. ബി.ജെ.പി. അംഗങ്ങള്‍ എതിര്‍ത്തെങ്കിലും നാല്‍പതിനെതിരേ 183 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കാറുമായുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ഏറ്റുമുട്ടലിനിടെയുള്ള ഈ നീക്കത്തിനു മന്ത്രിസഭ നേരത്തേ അനുമതി നല്‍കിയിരുന്നു. ബില്ലിന് ഇനി ഗവര്‍ണറുടെ അംഗീകാരം വേണം. മന്ത്രിസഭയുടെ ശിപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി ബാധ്യസ്ഥമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണറാണ് സര്‍വകലാശാല ചാന്‍സലര്‍. കഴിഞ്ഞമാസം വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിന് ഗവര്‍ണര്‍ക്കുള്ള അധികാരം നീക്കുന്ന ബില്‍ തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →