എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയിലും ഹാരാര്‍പ്പണം

കൊച്ചി : എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്ക്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയിലിരിക്കെ ഹാരാര്‍പ്പണം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ സി.നാഗരാജു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു കുര്യാക്കോസിനാണ്‌ അന്വേഷണ ചുമതല. 2018ല്‍ എറണാകുളം ലോ കോളേജ്‌ വിദ്യാര്‍ത്ഥിയായിരുന്ന ഈരാറ്റുപേട്ട സ്വദേശി നിസാമുദ്ദീനെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദായി റിമാന്‍ഡ്‌ ചെയ്യുന്നതിനിടെ 2022 ജൂണ്‍ 12 ഞായറാഴ്‌ചയാണ്‌ സംഭവം

ആര്‍ഷോയെ റിമാന്റ്‌ ചെയത്‌ശേഷം അപ്രതീക്ഷിതമായി പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണം നടത്തിയെന്നാണഅ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ പറയുന്നത്‌. നിസാമുദ്ദീനെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ആര്‍ഷോ മറ്റുക്രിമിനല്‍ കേസുകളില്‍ പ്രതിയായപ്പോഴാണ്‌ പ്രസ്‌തുത കേസിലെ ജാമ്യം കോടതി റദ്ദുചെയ്യുന്നത്‌. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും ഒളിവിലാണെന്നാണ്‌ പോലീസ്‌ പറഞ്ഞിരുന്നത്‌.

അതിനിടെ മലപ്പുറത്ത എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ആര്‍ഷോ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ കേസും ഒളിവിലാണെന്ന പോലീസ്‌ വിശദീകരണവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്‌ ആര്‍ഷോയെ അറസ്‌റ്റ്‌ ചയ്യാന്‍ പോലീസ്‌ തയ്യാറായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →