റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ.എ.പി. നേതാവിന്റെ മകന്റെ വെടിയേറ്റ് യുവാവ് മരിച്ചു

June 13, 2022 - 11:16 am

അമൃത്സര്‍: പഞ്ചാബില്‍ വസ്തു തര്‍ക്കത്തിനിടെ ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലറിന്റെ മകന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്ക്. അമൃത്സര്‍ നഗരത്തിലെ ബി-ഡിവിഷന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. എ.എ.പി. കൗണ്‍സിലര്‍ ദല്‍ബീര്‍ കൗറിന്റെ മകന്‍ ചരണ്‍ദീപ് സിങ് എന്ന ബാബ നടത്തിയ ആക്രമണത്തില്‍ പച്ചക്കറിക്കച്ചവടക്കാരനായ ഗുര്‍പര്‍തപ് സിങ്(35)എന്ന രാജയാണ് മരിച്ചത്. പച്ചക്കറിക്കടയെച്ചൊല്ലി രാജയും ബാബയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. വസ്തുവിനെച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിനിടെ ബാബ തോക്കെടുത്ത് രാജയ്ക്കും സുഹൃത്തുക്കുള്‍ക്കുംനേരേ വെടിവയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അതേസമയം, പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു വെടിവയ്പ്പെന്ന് രാജയുടെ സുഹൃത്തുക്കള്‍ ആരോപിച്ചു. ഇതിനെ സാധൂകരിക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ബാബയുടെ ഭീഷണിയെക്കുറിച്ച് രാജ പലതവണ പരതാിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന്റെ അടുത്ത അനുയായിയായിരുന്ന ബാബ കഴിഞ്ഞ ഏപ്രിലിലാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *