മുംബൈ: തകര്‍ന്ന് തരിപ്പണമായി ഓഹരി വിപണി. വ്യാപാര ആഴ്ചയുടെ അവസാന ദിനമായ ജൂൺ 10 ന് സെന്‍സെക്സിനും നിഫ്റ്റിയ്ക്കും നഷ്ടമായത് 1.8ശതമാനമാണ്. നിക്ഷേപകരുടെ ആസ്തിയില്‍നിന്ന് ഒരൊറ്റദിവസംകൊണ്ട് 3.2ലക്ഷം കോടി രൂപയാണ് അപ്രത്യക്ഷമായത്. സെന്‍സെക്സ് 1,017 പോയിന്റ് താഴ്ന്ന് 54,303ലും നിഫ്റ്റി 284 പോയിന്റ് നഷ്ടത്തില്‍ 16,193ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്.എം.സി.ജി, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, സ്വകാര്യ ബാങ്ക്, ധനകാര്യം തുടങ്ങിയവയാണ് നഷ്ടംനേരിട്ട പ്രധാന ഓഹരികള്‍.
ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്രാടെക്ക് സിമന്റ്,ഡോ റെഡ്ഡീസ്,ടൈറ്റാന്‍,ഹിന്തുസ്താന്‍ യൂണിവര്‍ ലിമിറ്റഡ്, മാരുതി, നെസ്ലെ ഇന്ത്യ എന്‍.ടി.പി.സി. എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ആഗോളതലത്തില്‍ ഉത്പന്ന വില കുതിക്കുന്നതും വിതരണ ശൃംഖലയിലെ തടസങ്ങളും കനത്ത ആഘാതമാണ് വിപണയില്‍ സൃഷ്ടിച്ചത്. പണപ്പെരുപ്പം വീണ്ടും റെക്കോഡ് ഉയരത്തിലെത്തുമെന്ന സൂചനകള്‍ യുഎസ് വപിണിയില്‍ സമ്മര്‍ദമുണ്ടാക്കിയതാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്.

