പാലക്കാട്: തന്റെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയതായി മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷ്. യൂണിഫോമോ ഐഡി കാര്‍ഡോ ഇല്ലാതെ ഒരുസംഘം ആളുകളെത്തി സരിത്തിനെ ബലമായി പിടിച്ചുവലിച്ചുകൊണ്ടു പോവുകയായിരുന്നു.ഒരു വെളളക്കാറിലെത്തിയ സംഘമാണ് പട്ടാപ്പകല്‍ വന്ന് സരിത്തിനെ കൊണ്ടുപോയതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്‍രെയും പേരിലുളള ഭീഷണി എത്രത്തോളമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക മനസിലായോ, പാലക്കാട് എന്റെ ഫ്‌ളാറ്റില്‍ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ടുപോയത്, സ്വപ്‌നാ സുരേഷ് പറയുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്വപ്‌നാ സുരേഷ് 08/06/22രാവിലെ മാധ്യമങ്ങളെകണ്ട് ആവര്‍ത്തിച്ചിരുന്നു. സ്വപ്‌നാ സുരേഷ് അങ്ങോട്ട് ആവശ്യപ്പെട്ടാണ് 07/06/22 എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം.ശിവശങ്കറിനും, നളിനി നെറ്റോ ഐഎഎസിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുളള രഹസ്യ മൊഴി നല്‍കിയത്. 2016ല്‍ മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കിടെ കറന്‍സി കടത്തി, കോണ്‍സുലേറ്റില്‍ നിന്ന് ബിരിയാണി ചെമ്പില്‍ സ്വര്‍ണം പോലുളള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം. എന്നതടക്കമുളള ഗുരുതരമായ ആരോപണങ്ങളും സ്വ്‌പ്‌ന ഉന്നയിച്ചിരുന്നു.
ഇതേ ആരോപണങ്ങള്‍ മുമ്പു് സരിത്തും ഉന്നയിച്ചിരുന്നതാണ്. ഈ സരിത്തിനെയാണ് ഇപ്പോള്‍ ഒരുസംഘമെത്തി തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന ആരോപിക്കുന്നത്. തനിക്ക് സരിതയെയും പി.സി ജോര്‍ജിനെയും അറിയില്ലെന്നും അവര്‍ പറഞ്ഞു.

