ദലിത് യുവാവിനെ പ്രണയിച്ചു: 17കാരിയെ പിതാവ് കൊന്ന് കാമുകന്റെ തോട്ടത്തില്‍ കുഴിച്ചുമൂടി

മംഗലാപുരം: പെരിയപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്മുണ്ടി ഗ്രാമത്തില്‍ ദലിത് യുവാവിനെ പ്രണയിച്ച 17 വയസുകാരിയെ പിതാവ് കൊന്ന് മൃതദേഹം കാമുകന്റെ ഗ്രാമത്തിലെ തോട്ടത്തില്‍ കുഴിച്ചുമൂടിയതായി പോലീസ്. മേല്‍ജാതിയില്‍പ്പെട്ട വൊക്കാലി സമുദായത്തിലെ കെ.വി. സുരേഷ് (42) ആണ് മകള്‍ ശാലിനിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 06/06/22 തിങ്കളാഴ്ച താന്‍ ചെയ്ത കൃത്യം 07/06/22 ചൊവ്വാഴ്ച രാത്രി സ്റ്റേഷനില്‍ എത്തി സുരേഷ് അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പി.യു. കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശാലിനി. പ്രായപൂര്‍ത്തിയാവാത്ത മകളെ പ്രേമിച്ച യുവാവിനെതിരേ സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു.യുവാവിനെ ഇഷ്ടമാണെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യം ഇല്ലെന്നുമുള്ള മൊഴിയെത്തുടര്‍ന്ന് ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.വീട്ടിലേക്ക് വിളിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച അത് അനുസരിച്ചതായി പിതാവ് പോലീസിനോട് പറഞ്ഞു. എന്നാല്‍ പ്രണയിക്കുന്ന യുവാവിനെ മാത്രമേ കല്യാണം കഴിക്കൂവെന്ന് വാശിപിടിച്ച മകളെ കൊല്ലുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →