ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌

പത്തനംതിട്ട: തിരുവല്ലയില്‍ ജലഅതോരിറ്റി ഓഫീസിലെ ക്ലാര്‍ക്കായിരുന്ന ബിന്‍സി തോമസ്‌ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ക്രൂരതകള്‍ അടങ്ങിയ ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. സ്‌ത്രീധനം കുറവാണെന്ന് പറഞ്ഞ്‌ ഭര്‍ത്താവ്‌ യുവതിയെ അപമാനിക്കുന്നതിന്റെയും ഭര്‍തൃമാതാവ്‌ മാനസികമായി പീഡിപ്പിക്കുന്നതിന്റെയും തെളിവുകളാണ്‌ പുറത്തുവന്നിട്ടുളളത്‌. മരിക്കുന്നതിനുമുമ്പ്‌ ഭര്‍തൃവീട്ടുകാരറിയാതെ ബിന്‍സി തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണിവ. ഭര്‍തൃവീട്ടുകാരുടെ പീഡനത്തിന്റെ വീഡിയോ ബിന്‍സിയുടെ മരണശേഷമാണ്‌ വീട്ടുകാര്‍ക്ക്‌ കണ്ടെത്താനായത്‌.

ഇതോടെ ബിന്‍സിയുടെ വീട്ടുകാര്‍ തെളിവുസഹിതം പോലീസില്‍ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്‌. മകളുടെ മരണത്തിന്‌ കാരണക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ അന്നുമുതല്‍ മാവേലിക്കര പോലീസ്‌ സ്‌േേറ്റഷന്‍ കയറിയിറങ്ങുകയാണ്‌ ഈ കുടുംബം. എന്നാല്‍ തെളിവുകള്‍ ഉള്‍പ്പെട പരാതി നല്‍കിയിട്ടും പോലീസ്‌ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ പോലീസ്‌ സ്വീകരിക്കുന്നതെന്നും ബിന്‍സിയുടെ അച്ഛന്‍ പറയുന്നു.തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയയ്‌ില്ലെന്നും അച്ഛന്‍ പറഞ്ഞു.

ബിന്‍സിയെടെ ഭര്‍ത്താവ്‌ കണ്ടിയൂര്‍കവിനാല്‍പറമ്പില്‍ ജിജോ കെ.എസ്‌ഇബിയില്‍ കരാര്‍ വ്യവസ്ഥയില്‍ മീറ്റര്‍ റീഡര്‍ ആയി ജോലി ചെയ്യുകയാണ്‌ . ഇയാള്‍ കണ്ടിയൂരില്‍ ഒരു കടനടത്തുന്നുണ്ട്‌. സംഭവദിവസം രാവിലെ 7.45ന്‌ കട തുറക്കാന്‍ പോയി 8.45ന്‌ തിരികെയെത്തുമ്പോള്‍ കിടപ്പുമുറിയില്‍ കട്ടിലില്‍നിന്ന താഴെവീണ്‌ കിടന്ന ബിന്‍സിയെയാണ്‌ കണ്ടതെന്നും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നും ശ്വസം മുട്ടലിനെ തുടര്‍ന്നാണ്‌ ബിന്‍സി മരിച്ചതെന്നുമാണ്‌ ജിജോ പോലീസിനോട്‌പറഞ്ഞത്‌. എന്നാല്‍ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടു വന്നതോടെയാണ്‌ തൂങ്ങിിമരണമാണെന്ന്‌ വ്യക്തമായത്‌. ഇതേ തടര്‍ന്നാണ്‌ ജിജോയെ പോലീസ്‌ ചോദ്യം ചെയ്‌തത്‌.

സ്വന്തം ഷാള്‍ ഉപയോഗിച്ച ജനല്‍ കമ്പിയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നും ഷാളില്‍ തൂങ്ങിിയ ബിന്‍സിയെ അഴിച്ച്‌ താഴെകിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാന്‍ ഷാള്‍ അമ്മ കഴുകിയെട്ടെന്നും ഷിജോ പോലീസിനോട്‌ സമ്മതിച്ചു. എന്നാല്‍ ബിന്‍സിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബിന്‍സിയുടെ കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ്‌ ബിന്‍സിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. മുമ്പ്‌ മര്‍ദ്ദനം ഏറ്റതിന്റെ പാടുകളുടെ ചിത്രം സഹിതമാണ്‌ കുടുംബം ഡിവൈഎസ്‌പിക്ക പരാതി നല്‍കിയിരിക്കുന്നത്‌.

യുവതിയെ മര്‍ദ്ദിക്കുന്നത്‌ ജിജോയ്‌ക്ക ഹരമായിരുന്നു. കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി മുകളിലേക്ക്‌്‌ ഉയര്‍ത്തും. ഭയങ്കരമായി ശ്വാസം മുട്ടുമ്പോള്‍ പെട്ടെന്ന്‌ താഴെയിടുകയും ചെയ്യും. എന്തിനാണ്‌ തന്നോട്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്ന്‌ ബിന്‍സി ചോദിക്കുമ്പോള്‍ ഇതൊരു രസമല്ലേയെന്നാണ്‌ അയാള്‍ മറുപടി പറയുന്നതെന്നും ബിന്‍സി പറഞ്ഞതായി ബന്ധു പറഞ്ഞു.

മര്‍ദ്ദനം കാരണം ബിന്‍സി മുമ്പും സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഭര്‍ത്താവിന്റെ നാട്ടിലെ പഞ്ചായത്തംഗവും പുരോഹിതനുമടക്കം എത്തി അനുനയിപ്പിച്ചാണ്‌ ബിന്‍സിയെ വീണ്ടും ജിജോയുടെ വീട്ടിലാക്കിയത്‌. ആത്മഹത്യാ പ്രേരണയുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌്‌ പോലീസ്‌ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. യുവതിക്ക്‌ സര്‍ക്കാര്‍ ജോലി കിട്ടിയത്‌ മൂന്നുമാസം മുമ്പാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →