റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് 26കാരന്‍ അമ്മയെ കൊലപ്പെടുത്തി

June 5, 2022 - 11:56 am

ബംഗളൂരു: ബംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തി 26കാരന്‍ മകന്‍. മൈലസാന്ദ്രയിലെ ലൂക്കോസ് ലേ ഔട്ടില്‍ താമസിക്കുന്ന ദീപക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍ ഒന്നിനാണ് 50 വയസുള്ള അമ്മയെ ഇയാള്‍ കൊലപ്പെടുത്തിയത്. സഹോദരി ജോയ്‌സ് മേരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിയാണ് അമ്മ കുടുംബത്തെ നോക്കിയിരുന്നത്. പച്ചക്കറി എടുത്ത് തിരിച്ചുവരുന്ന വഴി മകന്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം ചോദിക്കുകയായിരുന്നു. തന്റെ കയ്യില്‍ ഇല്ലെന്ന് അമ്മ പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.അമ്മയുടെ സാരി കഴുത്തില്‍ മുറുക്കിയാണ് കൊല ചെയതത്. പിന്നീട് അമ്മയുടെ കയ്യില്‍ ഉണ്ടായിരുന്ന 400 രൂപയും കൈക്കലാക്കി മകന്‍ പോവുകയായിരുന്നു. അമ്മ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് മകന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *