വധഗൂഢാലോചന കേസിലെ സൈബർ വിദഗ്ധൻ സായ്ശങ്കറിന്റെ കമ്പ്യൂട്ടറുകളും ഫോണും തിരിച്ചുനൽകാൻ ഉത്തരവ്; കോടതി

കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയും സൈബർ വിദഗ്ധനുമായ സായിശങ്കറിന്റെ കമ്പ്യൂട്ടറുകളും ഫോണും തിരിച്ചുനൽകണമെന്ന് ആലുവ മജിസ്ട്രേറ്റ് കോടതി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങൾ മടക്കി നൽകാനാണ് കോടതി നിർദ്ദേശിച്ചത്. ഐഫോൺ, ഐമാക്, ഐപാഡ് അടക്കം 5 ഉപകരണങ്ങൾ തിരിച്ചു നൽകണം. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി. സായി ശങ്കർ 5 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം എന്നും ആലുവ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു.

വധഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ അഭിഭാഷകന്റെ നിർദ്ദേശപ്രകാരം പ്രതികളുടെ ഫോണിൽ നിന്നും മായിച്ചു കളഞ്ഞത് സായിശങ്കർ ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സായി ശങ്കറിനെ മാപ്പുസാക്ഷി ആക്കാൻ അന്വേഷണസംഘം നിയമോപദേശം തേടി. സായി ശങ്കർ ഒളിവിൽ പോയ സമയത്ത് കോഴിക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. ഇത് പിന്നീട് ഫോറൻസിക് പരിശോധനക്ക് അയച്ചു. എന്നാൽ കാര്യമായ തെളിവുകൾ ഈ ഉപകരണങ്ങളിൽ നിന്നും കണ്ടെത്താനായില്ല. ഇക്കാര്യം റിപ്പോർട്ട് ആയി ഫോറൻസിക് സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഉപകരണങ്ങൾ വിട്ടുകിട്ടാൻ സായിശങ്കർ കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →