ജെ.ഇ.ഇ രണ്ടാം സെഷന് ജൂണ്‍ 30വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ മെയിന്‍ 2022 (ജെ.ഇ.ഇ.) രണ്ടാം സെഷന് ജൂണ്‍ 30ന് രാത്രി ഒന്‍പതുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് അടയ്ക്കാന്‍ രാത്രി 11.50വരെ സമയമുണ്ടാകും.ഒന്നാം സെഷന് അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആദ്യസെഷന്റെ അപേക്ഷാനമ്പര്‍, ഉപയോഗിച്ച പാസ്വേഡ് എന്നിവ നല്‍കി ലോഗിന്‍ചെയ്ത് രണ്ടാം സെഷന് അപേക്ഷിക്കാം. എഴുതാനുദ്ദേശിക്കുന്ന പേപ്പറുകള്‍, പരീക്ഷാമീഡിയം, പരീക്ഷാകേന്ദ്രങ്ങളുടെ താത്പര്യം എന്നിവ നല്‍കി ബാധകമായ ഫീസ് അടയ്ക്കണം.ആദ്യസെഷന് അപേക്ഷിക്കാത്തവര്‍ പുതുതായി അപേക്ഷിക്കണം. വെബ്സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദീകരിച്ചിട്ടുള്ള സെഷന്‍ ഒന്നിന് ബാധകമായിരുന്ന രജിസ്ട്രേഷന്‍ അപേക്ഷാസമര്‍പ്പണം എന്നിവ പൂര്‍ത്തിയാക്കണം. പരീക്ഷ ജൂലായ് 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →