തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു. അടിസ്ഥാന വില കിലോ ലിറ്ററിന് 77, 300രൂപയാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72, 832 രൂപയായിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽനിന്ന് 88 രൂപയായി. രണ്ടര വർഷത്തിനിടെ 70 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.അത് ലിറ്ററിന് 18 രൂപയായിരുന്നു. മണ്ണെണ്ണയുടെ വില 2021 നവംബറിൽ 50 രൂപയായി ഉയർന്നിരുന്നു. സംസ്ഥാനത്ത് മണ്ണെണ്ണയുടെ ശേഖരം ഉള്ളതിനാൽ വിലകുറച്ചു നൽകാനാകുമോ എന്നത് പരിശോധിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിന് പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. അതിനാൽ നിലവില്‍ വിലവർദ്ധനവ് നടപ്പാക്കുക എന്നത് സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടത്. മത്സ്യബന്ധന മേഖലയ്ക്കാണ് ഈ വിലവർദ്ധനവ് ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത്. ഔട്ട്ബോര്‍ഡ് എന്‍ജിന്‍ ഉപയോഗങ്ങൾക്ക് പെർമിറ്റ് അനുസരിച്ച് പ്രതിമാസം 130 – 190 ലിറ്റർ നോൺ സബ്സിഡി മണ്ണെണ്ണ 2160കിലോലിറ്റർ ആയി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു.
റേഷൻ മണ്ണെണ്ണ വിലയില്‍ വീണ്ടും വർധനവ്
