വടക്കാഞ്ചേരിയിൽ സ്കൂൾ തുറന്ന് രണ്ടാംദിവസം വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

തൃശ്ശൂർ: സ്കൂൾ തുറന്ന് രണ്ടാം ദിവസം വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലാണ് സംഭവം. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണ് കടിയേറ്റത്. കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പുകടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്ന് സംശയിക്കുന്നു. കുട്ടിയെ തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം. സ്കൂൾ ബസ്സിൽ നിന്ന് താഴെ ഇറങ്ങിയപ്പോഴാണ് കടിയേറ്റത് എന്ന് വിചാരിക്കുന്നു. പാറക്കെട്ടുകളുടെ ഇടയിൽ നിന്ന് പാമ്പ് പുറത്തിറങ്ങിയതാവും എന്നാണ് കരുതുന്നത്.

Share
അഭിപ്രായം എഴുതാം