നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം റെക്കോർഡ് വേഗത്തിൽ

ന്യൂഡൽഹി: നീറ്റ്- പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോർഡ് വേഗത്തിൽ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒ ബി സി വിഭാഗത്തിലും, എസ് സി, എസ് ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റിൽനിന്ന് വിദ്യാർഥികൾക്ക് ഫലമറിയാൻ ആകും. വ്യക്തിഗതമാർക്ക് ഉൾപ്പെടെയുള്ളവ 08/06/22 (ബുധനാഴ്ച) മുതൽ ഡൗൺലോഡ് ചെയ്യാനാവും.
നാഷണൽ ബോർഡ് ഓഫ് എജുക്കേഷൻ ആണ് പരീക്ഷ നടത്തിയത്. മെഡിക്കൽ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയുള്ള യോഗ്യത പരീക്ഷയാണിത്. 2022 മെയ് 21 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷാ ഫലം അനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് ചേരാനാവും.

” നീറ്റ് – പിജിക്ക് മികച്ച രീതിയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികളെയും ഞാൻ അഭിനന്ദിക്കുന്നു. ഷെഡ്യൂളിനേക്കാൾ വളരെ മുമ്പേ റെക്കോർഡ് ദിവസത്തിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിച്ച പ്രശംസനീയമായ പ്രവർത്തനത്തിന് ഞാൻ NBEMS- നെ അഭിനന്ദിക്കുന്നു.”-കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →