ന്യൂ ഡല്‍ഹി: ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വ്വേയുടെ വീഡിയോകളും ചിത്രങ്ങളും കോടതിയുടെ അനുമതിയില്ലാതെ പരസ്യപ്പെടുത്തരുതെന്ന് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടു. സര്‍വേ റിപ്പോര്‍ട്ടിന്‍രെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് വിവിധ കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളും വീഡിയോ ചിത്രീകരണവും ചിത്രങ്ങളും പരസ്യപ്പെടുത്താന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അഞ്‌ജുമാന്‍ ഇന്റസാമിയ മസ്‌ജിദ് കമ്മറ്റി ഇതിനെ ശക്തമായി എതിര്‍ത്തു. വൈകാരികമായ എതിര്‍പ്പു കണക്കിലെടുത്താണ് ഹിന്ദു ഹര്‍ജിക്കാരുടെ ആവശ്യം തളള ികോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍വേ റിപ്പോര്‍ട്ടും ദൃശ്യങ്ങളും ഹര്‍ജിക്കാര്‍ക്ക് അനുവദിച്ചത് റിപ്പോര്‍ട്ടിനോടുളള പ്രതികരണം അറിയിക്കാനാണെന്നും മറ്റ് ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

