മലപ്പുറം : തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് മുസ്ലീം ലീഗ് പ്രവര്‍ത്തകനല്ലെന്ന് പ്രദേശിക നേതൃത്വം. ലത്തീഫിന് ലീഗുമായി യാതൊരു ബന്ധവുമില്ലെന്ന് കോട്ടക്കല്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു. ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നിലും ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ചാനലുകളില്‍ ഫോട്ടോ വന്നപ്പോള്‍ മാതമാണ് ഇങ്ങനെയൊരാളെ കണ്ടത്. മുസ്ലീം ലീഗിലോ , യൂത്ത് ലീഗിലോ, പോഷക സംഘടനകളിലോ ഇതുവരെ കണ്ടിട്ടില്ല. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുളള നീക്കമാണിതെന്ന് കരുതുന്നതായി കോട്ടക്കല്‍ മുസ്ലീം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി സാജിത് മങ്ങാട്ടിലും പറഞ്ഞു.
കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത് . മുസ്ലീം ലീഗ് അനുഭാവിയാണിയാളെന്നാണ് പോലീസ് പറയുന്നത്. 2022 ജൂൺ 1 ന് ഉച്ചയോടെ ഇയാളെ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ച് വ്വിശദമായി ചോദ്യം ചെയ്യും. 2022 മെയ് 31 ന് രാത്രിയാണ് കൊച്ചി സിറ്റി പോലീസിന് പ്രതിയെക്കുറിച്ചുളള വിവരം ലഭിച്ചത്. ഉടന്‍തന്നെ കോയമ്പത്തൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീഡിയോ ഫേസ്‌ബുക്കില്‍ അപ്പലോഡ് ചെയതവരെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിനോട് പോലീസ് വിവരം തേടിയിരുന്നു.ഫേസ് ബുക്കിന്റെ റിപ്പോര്‍ട്ടു ലഭിക്കാന്‍ 15 ദിവേേസാളം എടുക്കും. തൃക്കാക്കര പോലീസാണ് വ്യാജ വിഡിയോ കേസില്‍ അന്വേഷണം നടത്തുന്നത്.

