സ്ട്രാവെന്ഗര് (നോര്‍വേ): ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദ് നോര്‍വേയുടെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ചു.നോര്‍വേ ബ്ലിറ്റ്സ് ചെസിലെ ഏഴാം റൗണ്ടിലാണു കാള്സന് ആനന്ദിനോടു തോറ്റത്. ഹോളണ്ടിന്റെ അനിഷ ഗിരി, ഫ്രാന്‍സിന്റെ മാക്സിമി വാചിര് ലാഗ്രേവ് എന്നിവരോടു തോറ്റ ആനന്ദ് നാലാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. പത്തു കളിക്കാരാണു ബ്ലിറ്റ്സ് ചെസില്‍ പങ്കെടുത്തത്.നോര്‍വേയുടെ ആര്യന് ടാറിയെ തോല്‍പ്പിച്ചാണ് ആനന്ദ് തുടങ്ങിയത്. മൂന്നാം റൗണ്ടില്‍ വെറ്ററന്‍ താരം വസേലിന്‍ ടോപലോവിനെയും തോല്‍പ്പിച്ചു. ടീമൂര് രാജ്ദാബോവിനോട് സമനില വഴങ്ങിയത് ആനന്ദിനു തിരിച്ചടിയായി. ഗിരിയോടു തോറ്റതിനു പിന്നാലെ ചൈനയുടെ ഹാവു വാങ്ങിനോടു സമനില വഴങ്ങി.
ആനന്ദ് കാള്‍സനെ തോല്‍പ്പിച്ചു
