കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കായി പിഎം കെയേഴ്‌സ്‌ പദ്ധതി : കേരളത്തില്‍ നിന്ന്‌ 112 കുട്ടികള്‍ക്ക്‌ സഹായത്തിന്‌ അര്‍ഹത

തിരുവനന്തപുരം : കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും താങ്ങാവുകയാണ്‌ പി.എം കെയേഴ്‌സ്‌ പദ്ധതിയെന്ന്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പിഎം കെയേഴ്‌സ്‌ പദ്ധതിക്കുകീഴില്‍ തിരുവനന്തപുരം ജില്ലയില്‍ അര്‍ഹരായവര്‍ക്കുളള ആനുകൂല്യ വിതരണം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക്‌ നഷ്ടപ്പെട്ടതിന്‌ പകരമാവില്ലെങ്കിലും കുടുംബത്തിന്റെ നാഥനെന്നപോലെ പരിരക്ഷ നല്‍കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിശ്രമമാണ്‌ ഇവിടെ സാക്ഷാല്‍ക്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ 11 കുട്ടികള്‍ ആനുകൂല്യം ഏറ്റുവാങ്ങി. ഇതില്‍ 8പേര്‍ 18 വയസില്‍ താഴെയുളളവരാണ്‌ . പ്രധാനമന്ത്രിയുടെ സന്ദേശം അടങ്ങിയ സ്‌നേഹ പത്രം,സാമ്പത്തിക ആനുകൂല്യത്തിനുളള പിഎം.കെയേഴ്‌സ്‌ അക്കൗണ്ടിന്റെ പാസ്‌ബുക്ക്‌, ആരോഗ്യ പരിരക്ഷയും സൗജന്യ ചികിത്സയും ഉറപ്പാക്കുന്ന ഹെല്‍ത്ത്‌ കാര്‍ഡ്‌, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയാണ്‌ വിതരണം ചെയ്‌തത്‌. കേരളത്തില്‍ നിന്നുളള 112 കുട്ടികള്‍ക്കാണ്‌ സഹായം ലഭിക്കുന്നത്‌. ചടങ്ങില്‍ ജില്ലാ കളക്ടര്‍ നവജ്യോത്സിംഗ്‌ ഖോസ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →