ത്രിപുരയിലെ തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു

ഗുവാഹത്തി: സംസ്ഥാനത്ത് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിലെ തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു. നേരത്തെ ബിജെപിവിട്ട് തൃണമൂലില്‍ ചേര്‍ന്ന ദലിത് നേതാവായ ആഷിഷ് ദാസാണ് മമതാ ബാനര്‍ജിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി വിട്ടത്. തൃണമൂലില്‍ ഗ്രൂപ്പിസമാണ് നിലനില്‍ക്കുന്നതെന്നും പാവകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലും മറ്റിടങ്ങളിലും കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തി അധികാരം പിടിക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തൃണമൂല്‍ ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. തല മുണ്ഡനം ചെയ്ത് പാപപരിഹരം ചെയ്താണ് ദാസ് തൃണമൂലില്‍ ചേര്‍ന്നത്.ബിജെപിയില്‍നിന്ന് രാജിവച്ചതോടെ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനവും നഷ്ടപ്പെട്ടു. സുര്‍മ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.അദ്ദേഹം രാജിവച്ചതോടെ ഒഴിഞ്ഞുകിടക്കുന്ന മണ്ഡലത്തിലാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →