ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഫൈനലിലേക്ക്

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കി സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മത്സരത്തില്‍ മലേഷ്യയെ 3-3 നു സമനിലയില്‍ തളച്ച ഇന്ത്യ ഏറെക്കുറെ ഫൈനല്‍ ഉറപ്പാക്കി. ആദ്യ മത്സരത്തില്‍ അവര്‍ ജപ്പാനെ 2-1 നു തോല്‍പ്പിച്ചിരുന്നു. മലേഷ്യ റാസി റഹിമിന്റെ ഹാട്രിക്ക് മികവില്‍ മുന്നിട്ടുനിന്നു. 12, 21, 56 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കിയാണു റാസി ഹാട്രിക്ക് തികച്ചത്. വിഷ്ണുകാന്ത് സിങ് (32), എസ്.വി. സുനില്‍ (53), നീലം സന്‍ജീപ് എക്സസ് (55) എന്നിവരിലൂടെ ഇന്ത്യ ഗോള്‍ മടക്കി.

മറ്റൊരു സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയ ജപ്പാനെ 3-1 നു തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയ മലേഷ്യയോട് 2-2 നു സമനില വഴങ്ങിയിരുന്നു. ദക്ഷിണ കൊറിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. രണ്ട് തോല്‍വികള്‍ നേരിട്ട ജപ്പാന്‍ ഫൈനലില്‍ കടക്കില്ലെന്ന് ഉറപ്പായി. രണ്ട് സമനില വഴങ്ങിയ മലേഷ്യക്കും സാധ്യതയില്ല. ജപ്പാനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ഇന്ത്യ ദക്ഷിണ കൊറിയയോടു സമനില വഴങ്ങുകയും ചെയ്താലെ മലേഷ്യക്കു ഫൈനലില്‍ കടക്കാനാകു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →