ആവേശമായി നവജ്യോതി രംഗശ്രീ കലാജാഥ പര്യടനം

രണ്ടാംപിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ആവേശമായി. പന്തളം, ഇലവുംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, എഴുമറ്റൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കലാജാഥ പര്യടനം നടത്തി. ഉഷ തോമസ്, സുധ സുരേന്ദ്രന്‍, ഷേര്‍ളി ഷൈജു, ടി.പി. ഹേമലത, അംബിക അനില്‍, ആര്‍. അമ്മുപ്രിയ, ആര്‍ച്ച അനില്‍, വത്സല പ്രസന്നന്‍, എം.ജെ. ഏലിക്കുട്ടി, എ.ഡി. പൊന്നമ്മ, അംബിക രാജന്‍ അടൂര്‍ എന്നിവരാണ് കലാജാഥയില്‍ അണിനിരക്കുന്നത്.27ന് റാന്നി(9.30), വെച്ചൂച്ചിറ(11.30), നാറാണംമൂഴി(1.30), പെരുനാട്(3.30), വടശേരിക്കര(5.30), 28ന് മലയാലപ്പുഴ(9.30), കലഞ്ഞൂര്‍(11.30), കോന്നി(1.30), പ്രമാടം(3.30), പത്തനംതിട്ട(5.30) എന്നിവിടങ്ങളിലുമായാണ് കലാജാഥ പര്യടനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →