എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
 
അപേക്ഷയും പ്രോസ്പെക്ടസും എസ്.ആര്‍.സി. ഓഫീസിലും അംഗീകൃത പഠനകേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033. ഫോണ്‍: 0471 2325101, മൊബൈല്‍: 91 8281114464. ഇ-മെയില്‍: keralasrc@gmail.com, srccommunitycollege@gmail.com. വെബ്സൈറ്റ്: www.srccc.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →