ബാലസാഹിത്യ കലാ ശില്‍പ്പശാല

ആലപ്പുഴ: ജില്ല ലൈബ്രറി കൗണ്‍സില്‍ 13നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ബാലസാഹിത്യ കലാ ശില്‍പ്പശാല 2022 മെയ് 29ന് പല്ലന കുമാരകോടി ആശാന്‍ സ്മാരകത്തില്‍ നടക്കും. രാവിലെ 9.30ന് പുന്നപ്ര മധു ഉദ്ഘാടനം ചെയ്യും.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ടി. തിലകരാജ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. വിനോദ് കുമാര്‍, അംഗങ്ങളായ അര്‍ച്ചന ദിലീപ്, ജെ. മായ, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്. താഹ, ആശാന്‍ സ്മാരകം സെക്രട്ടറി പ്രൊഫ.കെ. ഖാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →