കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനവും അസഭ്യ വര്‍ഷവും. ഗൈനക്കോളജി അസി. ഫ്രൊഫസര്‍ ഡോ.അമ്പിളിയാണ് 2022 മെയ് മാസം 25 ബുധനാഴ്ച ഉച്ചയേടെ നടുറോഡില്‍ വച്ച് അക്രമത്തിനിരയായത്. ചേവായൂര്‍ പ്രസന്റേഷന് സ്കൂളിന് സമീപമായിരുന്നു സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുപോകുമ്പോള്‍ റോഡില്‍ വച്ച സ്കൂട്ടര്‍ യാത്രക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതോടെ ഇയാള്‍ ഡോക്ടറുടെ കാറിനു കുറുകെ വണ്ടി നിര്‍ത്തിയിടുകയായിരുന്നു. ഇതുകണ്ട് കാറില്‍ നിന്ന് ഇറങ്ങിവന്ന ഡോക്ടറുടെ മുഖത്ത് ഇടിച്ചതിനുശേഷം ഇയാള്‍ വണ്ടിയെടുത്തു സ്ഥലം വിട്ടു. മുഖത്തു പരിക്കേറ്റ് മൂക്കില്‍ നിന്നും രക്തം ഒലിച്ച നിലയിലാണ് ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ മൊഴിയെടുത്ത് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന

