തിരുവനന്തപുരം : വിദ്വേഷപ്രസംഗം കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി. ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യം ആണ് റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത് . കൊച്ചി പാലാരിവട്ടം പോലീസ് ആണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷപ്രസംഗം കേസിൽ പി സി ജോർജ്ജിനെതിരെ കേസെടുത്തിരുന്നത്.
പാലാരിവട്ടം വെണ്ണല മഹാദേവക്ഷേത്രത്തിൽ വച്ച് പി.സി.ജോർജ്ജ് നടത്തിയ മതവിദ്വേഷം പ്രസംഗ കേസിൽ അദ്ദേഹത്തിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. പൊതു പ്രസ്താവനകൾ പാടില്ലെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
Read more..പി.സി.ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; വിനയായത് വിദ്വേഷ പ്രസംഗം
വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജ് ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പി.സി ജോർജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമായി എന്നായിരുന്നു കോടതി ജാമ്യം തള്ളിയ ഉത്തരവിൽ വ്യക്തമാക്കിയത്. പ്രസംഗം മതസ്പർദ്ധയ്ക്കും ഐക്യം തകരാനും കാരണമാകും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. തുടർന്നായിരുന്നു പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.
ജോർജ് വ്യവസ്ഥകൾ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മത വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.