കൈക്കൂലിപണം കണ്ടെടുത്ത കേസില്‍ 14 എക്‌സൈസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

പാലക്കാട്‌ : പാലക്കാട്‌ എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന്‌ കൈക്കൂലി പണം പിടികൂടിയ സംഭവത്തില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. എക്‌സൈസ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ്‌ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്‌. 2022 മെയ്‌ 16 നാണ്‌ എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസ്‌ അറ്റന്റന്‍ഡായ നൂറുദ്ദീന്റെ വാഹനത്തില്‍ നിന്നും 10,23,500 രൂപ വിജിലന്‍സ്‌ സംഘം പിടികൂടിയത്‌.

കളളുഷാപ്പ ഉടമകളില്‍ നിന്നും പിരിച്ചെടുത്ത കൈക്കൂലി പണം വിവിധ ഓപീസുകളില്‍ വിതരണം ചെയ്യാനാണ്‌ നൂറുദ്ദീന്‍ പോയതെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തല്‍. സംഭവത്തില്‍ എക്‌സൈസ്‌ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്‌. പാലക്കാട്‌ എക്‌സൈസ്‌ വകുപ്പില്‍ കൂട്ടത്തോടെയുളള രണ്ടാമത്തെ സസ്‌പന്‍ഷനാണിത്‌. നേരത്തെ വ്യാജകള്ള് നിര്‍മാതാക്കളില്‍ നിന്നും പണം പിടികൂടിയ സംഭവത്തിലും എക്‌സൈസ്‌ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്‌പന്‍ഡ്‌ ചെയ്‌തിരുന്നു.

പാലക്കാട്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ എം.എം നാസര്‍, എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നര്‍ക്കോട്ടിക്ക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്‌ സജീവ്‌, ചിറ്റൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അജയന്‍, ചിറ്റൂര്‍ റെയ്‌ഞ്ച്‌ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ഇ.രമേശ്‌, എക്‌സൈസ്‌ ഇന്റലിജന്‍സ്‌ &ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അസി.എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍, ഡിവിഷന്‍ ഓഫീസ്‌ അറ്റന്റന്‍ര്‌ നൂറുദ്ദീന്‍, പ്രിവന്റീവ്‌ ഓഫീസര്‍ മന്‍സൂര്‍ അലി, ചിറ്റൂര്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസ്‌ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ വിനായകന്‍, ,ശശികുമാര്‍, എക്‌സൈസ്‌ ഇന്റലിജന്‍സ്‌ & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രവന്റീവ്‌ ഓഫീസര്‍ പി.ഷാജി ചിറ്റൂര്‍ എക്‌സൈസ്‌ റേഞ്ച്‌ ഓഫീസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ ശ്യാംജിത്‌ എന്നിവരാണ്‌ സസ്‌പെന്‍ഷനിലായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →