ആലപ്പുഴ: പ്രകടനത്തിനിനിടെ മതവിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ നവാസിനെ പോലീസ് അറസ്റ്റ് ചെയ്‌തു .ആലപ്പുഴയിലെ വീട്ടിലെത്തിയാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ പ്രകടനത്തില്‍ പാടില്ലെന്നായിരുന്നു പോലീസ് മുന്നോട്ടുവച്ച വ്യവസ്ഥകളില്‍ ഒന്ന്.
മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെ 2022 മെയ് 24ന് രാവിലെ കസ്‌റ്റഡിയിലെടുത്തിരുന്നു. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തയാണ് ഇയാളെ പിടികൂടിയത്. രാത്രിയോടെ ഇയാളുടെ അറസ്‌റ്റ് രേഖപ്പെടചുത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വൈകിട്ട് ആലപ്പുഴയില്‍ പ്രകടനം നടത്തി.
പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും സൗത്ത് പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്‌തു. ഇതിനുശേഷം രാത്രിയോടെയാണ് ഇരുവരുടെയും അറസറ്റ് രേഖപ്പെടുത്തിയത്. 25/05/22 ഇരുവരെയും കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിനുശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് അറിയിച്ചു.

