ജാം, ജെല്ലി പ്രോസസിംഗ് ടെക്നീഷ്യൻ കോഴ്സ്; അപേക്ഷ 25 വരെ

കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി വേലൈൻ ട്രെയിനിംഗ് സെന്ററിൽ നടത്തുന്ന ജാം, ജെല്ലി പ്രോസസിംഗ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 35 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്കാണ് അവസരം. അവസാന തീയതി മേയ് 25. രണ്ടു മാസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും സ്വകാര്യ കമ്പനികളിൽ തൊഴിൽ നേടുന്നതിനുള്ള അവസരവും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9895123705, 9544533699, 9633406474.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →