എന്റെ കേരളം മേള: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു

എന്റെ കേരളം പ്രദര്‍ശന-വിപണനമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താചിത്രം: ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍, ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പത്തനംതിട്ട. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിനിയ ബാബു, റിപ്പോര്‍ട്ടര്‍, കേരള കൗമുദി, പത്തനംതിട്ട. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിദിന്‍ എം. ദാസ്, റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ്, പത്തനംതിട്ട. രണ്ടാം സ്ഥാനം: എസ്. ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍, 24 ന്യൂസ്, പത്തനംതിട്ട. മൂന്നാംസ്ഥാനം: എം.ജെ. പ്രസാദ്, റിപ്പോര്‍ട്ടര്‍, എസിവി ന്യൂസ്, പത്തനംതിട്ട. മികച്ച വീഡിയോ കവറേജ്: ഒന്നാംസ്ഥാനം: എസ്. പ്രദീപ്, കാമറാമാന്‍, എസിവി ന്യൂസ്, പത്തനംതിട്ട.
ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍- ഫോട്ടോഗ്രാഫി മത്സരത്തിലെ(പൊതുവിഭാഗം) വിജയികള്‍: ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍, ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പത്തനംതിട്ട. രണ്ടാംസ്ഥാനം: ടി.ആര്‍. ജോബിന്‍, തറയില്‍ഹൗസ്, പന്നിയാര്‍, ചിറ്റാര്‍. മൂന്നാംസ്ഥാനം: വി. രാജേന്ദ്രന്‍, ഭാവന സ്റ്റുഡിയോ, ടെമ്പിള്‍ റോഡ്, തിരുവല്ല.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ബോബി ഏബ്രഹാം, സജിത്ത് പരമേശ്വരന്‍, ബിജു കുര്യന്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →