കീവ്: യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട റഷ്യന്‍ സൈനികന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് യുക്രൈന്‍. റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം യുക്രൈനില്‍ നടക്കുന്ന ആദ്യ യുദ്ധക്കുറ്റവിചാരണയാണിത്. കഴിഞ്ഞ ഫെബ്രുവരി 28-ന് വടക്കുകിഴക്കന്‍ യുക്രൈനിലെ സുമി മേഖലയില്‍ ഗ്രാമീണനെ തലയ്ക്കു വെടിവച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണ് സാര്‍ജന്റ് വാദിം ഷിഷിമാരിനെ(21) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.അറുപത്തിരണ്ടുകാരനായ ഓലെക്സന്‍ഡര്‍ ഷെലിപോവിനാണ് കൊല്ലപ്പെട്ടത്. കോടതി വിചാരണയ്ക്കിടെ ഷെലിപോവിന്റെ ഭാര്യ കാതറീന, പ്രതി ഷിഷിമാരിനെ കണ്ടുമുട്ടിയത് െവെകാരിക രംഗങ്ങള്‍ക്ക് വഴിയൊരുക്കി. ”ദയവായി പറയൂ, നിങ്ങള്‍ എന്തിനാണ് യുക്രെയ്നില്‍ വന്നത്? എന്റെ ഭര്‍ത്താവ് എന്ത് ദ്രോഹമാണ് ചെയ്തത്?’- കാതറീന ചോദിച്ചു.സംഭവത്തില്‍ മാപ്പ് ചോദിച്ച ഷിഷിമാരിന്‍, കോടതി ഉത്തരവ് അനുസരിക്കുമെന്നും വ്യക്തമാക്കി.
”റഷ്യന്‍ സര്‍ക്കാരിന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഭാര്യയെ കരുതി എനിക്ക് മാപ്പ് നല്‍കണം”- പ്രതി കോടതിയില്‍ അപേക്ഷിച്ചു. തങ്ങളെക്കുറിച്ചുള്ള വിവരം യുക്രൈന്‍ സൈന്യത്തിനു മൊെബെല്‍ ഫോണിലൂടെ നല്‍കുകയാണെന്നു കരുതിയാണ് ഗ്രാമീണനെ വെടിവച്ചതെന്നും പ്രതി കോടതിയെ അറിയിച്ചു. യുക്രൈന്‍ പൗരന്മാരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചിട്ടില്ലെന്ന നിലപാടിലാണ് റഷ്യ. അതേസമയം, രാജ്യത്ത് 11,000 ലധികം യുദ്ധകുറ്റകൃത്യങ്ങള്‍ അരങ്ങേറിയെന്നു യുക്രൈന്‍ സര്‍ക്കാര്‍ വാദിക്കുന്നു. െസെനികന്റെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ റഷ്യ, ഷിഷിമാരിന്റ മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. അതിനിടെ, മരിയുപോളിലെ അസസോവ് സ്റ്റീല്‍ പല്‍ന്റ് കേന്ദ്രമാക്കി ചെറുത്തു നില്‍പ് നടത്തി യുക്രൈന്‍ െസെനികരെ വിചാരണ നീക്കം. കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ടെസ്‌കിലാണ് ഇതിനായുള്ള ഒരുക്കം പുരോഗമിക്കുന്നത്. ഇവര്‍ക്കെതിരേ എന്ത് തരം കുറ്റങ്ങളാണ് ചുമത്തുകയെന്നു വ്യക്തമല്ല. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ ഏറ്റവും ശക്തമായ പ്രതിരോധമുണ്ടായത് അസസോവിലായിരുന്നു. മൂന്നു മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ 2439 അസസോവ് പോരാളികള്‍ കീഴടങ്ങിയതോടെയാണ് റഷ്യ മരിയുപോള്‍ പിടിച്ചെടുത്തത്.