ഗുവാഹത്തി: കസ്റ്റഡി മരണത്തിന്റെ പേരില്‍ അസമിലെ നാഗോണ്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനുതീവച്ച സംഭവം ഭീകരസംഘടന ആസൂത്രണംചെയ്തതാണെന്ന് സംശയിക്കുന്നതായി അസം പോലീസ് മേധാവി. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണത്തിനു കാരണമെന്നു വീഡിയോദൃശ്യങ്ങളില്‍ നിന്ന് മനസിലായതായും ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞു.ബംഗ്ലാദേശ് ആസ്ഥാനമായുള്ള അന്‍സുര്‍ ഉള്‍ ഇസ്ലാം എന്ന ഭീകരസംഘടനയെയാണു പോലീസ് സംശയിക്കുന്നത്. അല്‍ ക്വയ്ദയുടെ ഭാഗമായ ഈ സംഘടനയില്‍പ്പെട്ടവരെ കഴിഞ്ഞമാസം ബാര്‍പെട്ട ജില്ലയില്‍നിന്നു പിടികൂടിയിരുന്നു. ബം ാദേശില്‍ നിരോധിക്കപ്പെട്ട അന്‍സുര്‍ ഉള്‍ ഇസ്ലാം അസമിലെ നാഗോണ്‍ ജില്ലയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതായാണു പോലീസിനു ലഭിച്ച വിവരം.സഫീഖുള്‍ ഇസ്ലാം (39) എന്ന മത്സ്യവില്‍പ്പനത്തൊഴിലാളി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു വെള്ളിയാഴ്ചയാണ് ആള്‍ക്കൂട്ടം നാഗോണ്‍ ജില്ലയിലെ ബതാദ്രാവ പോലീസ് സ്റ്റേഷനു തീവച്ചത്. മൂന്നു പോലീസുകാര്‍ക്കു പരുക്കേറ്റു. സ്റ്റേഷനിലുണ്ടായിരുന്ന നിരവധി രേഖകള്‍ കത്തിനശിച്ചു.നിരവധി കേസുകളില്‍ പ്രതികളായവരും മയക്കുമരുന്ന് ഇടപാടുകാരും അക്രമിസംഘത്തിലുണ്ടായിരുന്നെന്നും കേസ് രേഖകള്‍ നശിപ്പിക്കുക എന്ന ലക്ഷ്യവും ആക്രമണത്തിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
സംഭവത്തില്‍ 21 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ ആറുപേരെ അറസ്റ്റ് ചെയ്തു.പൊതുസ്ഥലത്തു മദ്യപിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് സഫീഖുളിനെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നതെന്നു മഹന്ത പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷമാണു കസ്റ്റഡിയില്‍ എടുത്തത്. പിറ്റേന്നു പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യക്കൊപ്പം വിട്ടയച്ചു. ഭാര്യ നല്‍കിയ ഭക്ഷണം കഴിക്കുകയുംചെയ്തു. പിന്നീട് ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സഫീഖുളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു -മഹന്ത പറഞ്ഞു.സഫീഖുളിന്റെ മരണം അതീവഗൗരവത്തോടെയാണു കാണുന്നതെന്നും സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായും പോലീസ് മേധാവി വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തു വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിന്റെ പിറ്റേന്നു സംഭവത്തില്‍ പങ്കുണ്ടെന്നു കരുതുന്ന മൂന്നുപേരുടെ വീടുകള്‍ ഉള്‍പ്പടെ ഇടിച്ചുനിരത്തിയിരുന്നു. എന്നാല്‍, അനധികൃത നിര്‍മാണങ്ങളാണു പൊളിച്ചതെന്നു പോലീസ് അവകാശപ്പെട്ടു.