കെ.എസ്‌.ആര്‍ടിസി നടത്തിപ്പുകാര്‍ മോശമെന്ന്‌ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍

തിരുവനന്തപുരം : കെ.എസ്‌ആര്‍ടിസിയില്‍ ഡീസല്‍ ബസുകള്‍ വാങ്ങാനുളള തുക നല്‍കാന്‍ കിഫ്‌ബി തയാറാവുന്നില്ലെന്നും ബദല്‍മാര്‍ഗം ഇല്ലാത്തതുകൊണ്ടാണ്‌ സി.എന്‍ജി ബസുകള്‍ വാങ്ങുന്നതെന്നും കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ ഗ്രാന്റ്‌ ഉപയോഗിച്ച ഡീസല്‍ ബസ്‌ വാങ്ങുന്നുണ്ട്‌ . എന്നാല്‍ അത്‌ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് മാത്രമാണ്‌.

ഇപ്പോള്‍ ഡീസല്‍ ഒരു ലിറ്ററിന്റെ വില 96.52 രൂപയാണ്‌ എന്നാല്‍ സി.എന്‍ജിക്ക്‌ 83 രൂപയാണ്‌. ഡീസല്‍ വില ഏതുസമയത്തും ഉയരാം. അതിനാല്‍ ഇനി ഡീസലിലേക്ക് പോകുന്നത്‌ പ്രായോഗികമല്ല. നിലവിലെ നിരക്കില്‍ സിഎന്‍ജി ഉപയോഗിച്ചാല്‍ കിലോമീറ്ററിന്‌ 20.75 രൂപ(4 കി.മി. മൈലേജ്‌) ചെലവാകും ഡീസലിന്‌ 24 രൂപയും

എന്നാല്‍ നടത്തിപ്പുകാര്‍ മോശമായതുകൊണ്ടാണ്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ കഴിയാത്തത്‌ എന്ന എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. സ്ഥാപനത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പിടിപ്പുകേടാണ്‌. കെ.എസ്‌ആര്‍ടിസിയില്‍ യാതൊരു പ്രതിസന്ധിയുമില്ല തൊഴിലാളികള്‍ കൂലി ചോദിക്കുന്നത്‌ തെറ്റാണെന്ന്‌ പറയരുത്‌. ജോലി ചെയ്‌ത്‌ 50 ദിവസം കഴിഞ്ഞ്‌ ശമ്പളം കൊടുക്കുകയെന്നത്‌ അംഗീകരിക്കാനാവില്ല.

വകുപ്പുമന്ത്രി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം കെ.എസ്‌ആര്‍ടിസി നടത്തിക്കൊണ്ടുപോകാന്‍ പറ്റില്ലന്നാണ്‌ മന്ത്രി എപ്പോഴും പറയുന്നത്‌. ഇതൊന്നുമല്ല മറ്റുചില കാര്യങ്ങലാണ്‌ പ്രശ്‌നം. കെ.എസ്‌ആര്‍ടിസിക്ക് ഒരു നഷ്ടവുമില്ല. ഒരുമാസം 180 കോടി രൂപ വരുമാനമുണ്ട്‌ .ഇതില്‍ 80 കോടി മാത്രമാണ്‌ ശമ്പളത്തിന്‌ വേണ്ടത്‌.90 കോടി ഡീസലിനും.രാജേന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →