തിരുവനന്തപുരം : സ്‌ത്രീകളുടെ ശബരിമലയെന്ന് പുകള്‍പെറ്റ ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍ പേഴണായി ഒരു വനിത. ആറ്റുകാല്‍ കുളങ്ങര വീട്ടില്‍ എ.ഗീതാകുമാരിയെ 2022 മെയ് 22ന് ചേര്‍ന്ന ട്രസ്റ്റ് യോഗം ചെയര്‍പേഴ്‌ണായി തെരഞ്ഞെടുത്തു. 1979 ല്‍ രൂപീകരിച്ച ക്ഷേത്രം ട്രസ്റ്റിന്‍രെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണ നേതൃത്വം ഒരു വനിതക്ക് ലഭിക്കുന്നത്. എല്ലാം ദേവിയുടെ അനുഗ്രഹമാണെന്നും ഇതൊരു മഹാഭാഗ്യമായി കരുതുന്നുവെന്നും ഗീതാകുമാരി പറഞ്ഞു.
നിലവില്‍ ട്രസ്‌സ്റ്റ്‌ലെ എക്‌സിക്യൂട്ടീവ് അംഗമാണ് ഗീതാകുമാരി. 2022 മെയ് 26ന് അവര്‍ ചുമതലയേല്‍ക്കും. 84 അംഗ കമ്മറ്റി ഏകകണ്‌ഠമായാണ് ഗീതാകുമാരിയെ തെരഞ്ഞെടുത്തത്. ദ ഹിന്ദു തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം തമ്പിയുടെ ഭാര്യയാണ്. .ജലസേചന വകുപ്പിലെ ഐഡിആര്‍ബി ഡയറക്ടറായി 2012ല്‍ വിരമിച്ചു.
ട്രെയിനിംഗ് കോളേജ് അദ്ധ്യാപകനായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശി ബാലകൃഷ്‌ണപിളളയുടെയും അദ്ധ്യാപികയായിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശി ആനന്ദത്തിന്‍രെയും മകളാണ്. അമ്മയ്‌ക്കും അച്ഛനും തിരുവനന്തപുരത്ത ജോലിയായിരുന്നപ്പോള്‍ മണക്കാടാണ് ആദ്യം താമസിച്ചിരുന്നത്. അന്ന് ഗീതക്ക് പ്രായം 8. എല്ലാ മാസവും പക്കനാളില്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ അമ്മയുമായി എത്തുമായിരുന്നു.
ദേവിക്കുമുന്നില്‍ സ്‌ത്രീപുരുഷ ഭേതമില്ലെന്നും ,ട്രസ്റ്റ് ഭരണത്തിലും എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തനമെന്നും ഗീത പറഞ്ഞു. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ദേവി തമ്പി, മെക്കാനിക്കല്‍ എഞ്ചിനീയര്‍ അരവിന്ദ് എന്നിവര്‍ മക്കളാണ്. നിധിന്‍ എം മരുമകന്‍. 2020ല്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെ ഉത്സവ കമ്മറ്റി ജനറല്‍ കണ്‍വീനറായത് വനിതയാണ്. കെ.എസ്‌ഇബി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന ശോഭയാണ് ആ പദവി വഹിച്ചത്.

