ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർധനവ്

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 3 രൂപ 50 പൈസയാണ് വർധിപ്പിച്ചത്.

2022 മെയ് ആദ്യവാരം ഗാർഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ സിലിണ്ടറിന് 102 രൂപ 50 പൈസയുമാണ് വർധിപ്പിച്ചിരുന്നത്. 2022 ഏപ്രിൽ മാസത്തിൽ 250 രൂപ വാണിജ്യ സിലിണ്ടറിന് കൂട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →