പത്തനാപുരത്ത്‌ സ്വകാര്യ പണം ഇടപാട്‌ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച

കൊല്ലം : കൊല്ലം പത്തനാപുരത്ത്‌ രണ്ട്‌ ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന പണയ സ്വര്‍ണവും പണവും കവര്‍ച്ച നടത്തിയതായി വിവരം ലഭിച്ചു. 42 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. പത്തനാപുരം ബാങ്കേഴ്‌സ്‌ എന്ന സ്ഥപനത്തിലാണ്‌ തട്ടിപ്പ് നടന്നത്‌. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുളള സ്ഥാപനമാണിത്‌.

ബാങ്കിന്റെ മുന്‍ വാതിലുകള്‍ തകര്‍ത്താണ്‌ മോഷ്ടാക്കള്‍ അകത്തുകടന്നത്‌. രണ്ടുലോക്കറുകളുടെയും പൂട്ടു പൊളിച്ചാണ്‌ കവര്‍ച്ച. ബാങ്കിലെ രേഖകള്‍ സൂക്ഷിച്ച അലമാരയും മോഷ്ടാക്കള്‍ തുറന്നിട്ടുണ്ട്‌ . പണമായി നാലുലക്ഷം രൂപയും 38ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ്‌ കവര്‍ന്നത്‌ .

സ്ഥാപനത്തിനുളളില്‍ ദൈവത്തിന്റെ ഫോട്ടോയും ശൂലവും നാരങ്ങയും വച്ച്‌ വിളക്കുകത്തിച്ച്‌ പൂജ നടത്തിയതായി സംശയിക്കുന്നുണ്ട്‌. ബാങ്കിനുളളില്‍ നിന്ന്‌ ഇത്തരം സാധനങ്ങള്‍ പോലീസ്‌ കണ്ടെടുത്തു. മാത്രമല്ല മുറിയില്‍ മുറിച്ച തലമുടിയുടെ ഭാഗങ്ങളും വിതറിയിട്ടുണ്ട്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →