ഇടുക്കി എന്‍ജിനീയറിംഗ്‌ കോളേജ്‌ പരിസരത്ത്‌ ലഹരിവസ്‌തുക്കളുടെ വില്‍പ്പന വ്യാപകം

ഇടുക്കി : ഇടുകക്കി ജില്ലാ ആസ്ഥാനത്ത്‌ പൈനാവ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ പരിസരത്ത്‌ വന്‍തോതില്‍ കഞ്ചാവും ഇതര ലഹരി വസ്‌തുക്കളും വിറ്റഴിക്കുന്നതായി പോലീസിന്‌ വിവരം ലഭിച്ചു. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചമുമ്പ്‌ നാല്‌ വിദ്യാര്‍ത്ഥികളെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നത്‌. തുടര്‍ന്ന്‌ ഇവരെ നാലുപേരെയും അനിശ്ചിത കാലത്തേക്ക്‌ കോളേജില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇതില്‍ രണ്ടുകുട്ടികളെ ഏതാനും ദിവസം മുമ്പ്‌ ഉന്നത സ്വാധീനത്താല്‍ തിരിച്ചെടുത്തിരുന്നു.

വ്യാജ മദ്യം മുതല്‍ കഞ്ചാവുവരെ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുലഭമാണ്‌. ആവശ്യക്കാര്‍ക്ക്‌ സ്ഥലത്ത്‌ എത്തിച്ചുനല്‍കുന്ന ഏജന്‍രുമാരായും വിദ്യാര്‍ത്ഥികള്‍പ്രവര്‍ത്തിക്കുന്നുണ്ട്‌. വില്‍പ്പനക്കാരുടെ ഫോണ്‍ നമ്പരുകള്‍ ആവശ്യക്കാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ചില വിദ്യാര്‍ത്ഥികള്‍ കഞ്ചാവിന്‌ അടിമകളാണെന്നും സഹപാഠികള്‍ പറയുന്നു. വിവിധ ജില്ലകളില്‍ നിന്ന്‌ ഇവിടെയെത്തി ഹോസ്‌റ്റലില്‍ താമസിക്കുന്നവരാണധികവും.

കഞ്ഞിക്കുഴി, തളളക്കാനം, ചേലച്ചുവട്‌ എന്നിവിടങ്ങളില്‍ സ്‌കൂള്‍ സമീപ പ്രദേശങ്ങളിലും അടുത്ത കാലത്തായി ലഹരിവസ്‌തു വില്‍പ്പന വ്യാപകമായിട്ടുളളതായി പരാതിയുണ്ട്‌. ചേലച്ചുവട്‌ കട്ടിംഗില്‍ ടൂറിസ്റ്റുകളെന്ന വ്യാജേന കല്ലുമ്മേക്കല്ലിന്റെ ചുവട്ടിലെത്തി കഞ്ചാവ്‌ കൈമാറ്റവും വില്‍പ്പനയും നടക്കുന്നതായി വിവരമുണ്ട്‌. ഒരുകിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ അന്നുതന്നെ ജാമ്യം കിട്ടുമെന്നതിനാല്‍ ചെറുപൊതികളാക്കിയാണ്‌ വില്‍പ്പന. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ്‌ ഇവിടെ കഞ്ചാവെത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →