സംരംഭകര്‍ക്ക് നൂതന വിപണന രീതികള്‍ പരിചയപ്പെടുത്തി ജില്ലാ വ്യവസായ കേന്ദ്രം

നവ സംരഭങ്ങള്‍ വിജയിപ്പിക്കുന്നതിനാവശ്യമായ വിപണന തന്ത്രങ്ങള്‍ പരിചയപ്പെടുത്തി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സെമിനാര്‍. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരില്‍ നടക്കുന്ന ‘എന്റെ കേരളം എന്റെ അഭിമാനം’ മെഗാമേളയില്‍ ‘സംരംഭവര്‍ഷം 2022- 23 അവസരങ്ങളും സാധ്യതകളും’ എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. പ്രശസ്ത സെയില്‍സ് ട്രൈനറും ദി കിങ് മേക്കര്‍ ബ്രാന്‍ഡുകളുടെ അമരക്കാരനുമായ അനില്‍ ബാലചന്ദ്രന്‍ വിഷയാവതരണം നടത്തി. നവ സംരഭങ്ങള്‍ക്കാവശ്യമായ മാര്‍ക്കറ്റ് റിസര്‍ച്ച്, നൂതന ഉത്പന്ന വിപണന രീതിയില്‍ ബ്രാന്‍ഡിങ്  എന്നീ വിഷയത്തില്‍ ഊന്നിയായിരുന്നു സെമിനാര്‍. മികച്ച സംരഭകരാവാനുള്ള  വഴികള്‍ വളരെ ലളിതമായി രസകരമായ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു സെമിനാറില്‍. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  കെ എസ് ശിവകുമാര്‍, വ്യവസായ കേന്ദ്രം മാനേജര്‍ വി.പി മനോജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ.കെ റഹ്‌മത്തലി സ്വാഗതവും ഉപ ജില്ലാ വ്യവസായ ഓഫീസര്‍ പ്രേംലാല്‍ എം ബി നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ മേഖലയിലെ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →