സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനം വകുപ്പിലെ വാച്ചറെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും; പ്രത്യേകസംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി

സൈലന്റ് വാലി : കേരള വനം വകുപ്പിലെ വാച്ചർ പി.പി. രാജനെ ( 55 ) മണ്ണാർക്കാട് സൈലന്റ് വാലി നാഷണൽ പാർക്കിൽ നിന്നും കാണാതായി. കാണാതായ രാജനെ കണ്ടെത്താൻ ഉള്ള തിരച്ചിൽ തുടരും. പ്രത്യേകസംഘം അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്. തമിഴ്നാട് വന മേഖലയിലേക്കും രാജന് വേണ്ടിയുള്ള തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

ഏകദേശം 300 പേരുൾപ്പെടുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്.
തണ്ടർബോൾട്ട് കമാൻഡോസ് ടീം, റാപ്പിഡ് റെസ്പോൺസ് ടീം, ട്രൈബൽ കമ്മ്യൂണിറ്റി അംഗങ്ങൾ, സിവിൽ ഡിഫൻസ് ടീം എന്നിവരാണ് സൈലന്റ് വാലി റീജിയൺ ഓപ്പറേഷനിൽ പങ്കെടുക്കുന്നത്.

വാച്ചർ രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിരിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
രാജൻ പതിവായി ക്യാമ്പ് ഓഫീസിൽ തന്നെയാണ് താമസിച്ചിരുന്നത്. 2022 മെയ് മാസം 11 ( ബുധനാഴ്ച ) രാവിലെ മുതലാണ് രാജനെ കാണാതായത്.
രാജന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. അടുത്തമാസം 11 രാജന്റെ മകളുടെ വിവാഹമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →