കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസത്തില്‍ 13 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട് (സി.പി.എഫ്) വരിക്കാരുടെ ക്ഷാമാശ്വാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 13 ശതമാനം വര്‍ധന പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.അഞ്ചാം കേന്ദ്ര ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് 11-ന് ഉത്തരവിറക്കിയത്. അടിസ്ഥാന എക്സ്ഗ്രേഷ്യയിലാണ് വര്‍ധന വരുത്തിയത്.

1960 നവംബര്‍ 18നും 1985 ഡിസംബര്‍ 31നു മിടയ്ക്കു സര്‍വീസില്‍ നിന്നു വിരമിച്ചവരില്‍ ജീവിച്ചിരിക്കുന്നവര്‍ക്കു 2013 ജൂണ്‍ നാലു മുതല്‍ എ, ബി, സി, ഡി. വിഭാഗങ്ങളില്‍ യഥാക്രമം 3000, 1000, 750, 650 രൂപയാണ് എക്സ്ഗ്രേഷ്യ ലഭിക്കുന്നത്. ഇവരുടെ ക്ഷാമാശ്വാസം 368 ശതമാനത്തില്‍ നിന്നു 381 ശതമാനമായി ഉയരും. 1986 ജനുവരി ഒന്നിനു മുമ്പു സര്‍വീസില്‍ നിന്നു വിരമിക്കുകയോ സര്‍വീസിലിരിക്കെ മരിക്കുകയോ ചെയ്ത സി.പി.എഫ്. വരിക്കാരുടെ ഭാര്യമാര്‍ക്കും അര്‍ഹരായ മക്കള്‍ക്കും 2013 ജൂണ്‍ നാലു മുതല്‍ പ്രതിമാസം 645 രൂപയാണു പുതുക്കിയ എക്സ്ഗ്രേഷ്യയായി ലഭിക്കുന്നത്. 1969 നവംബര്‍ 18-നു മുമ്പു വിരമിച്ച സി.പി.എഫ്. വരിക്കാര്‍ക്ക് നാലു വിഭാഗങ്ങളില്‍ യഥാക്രമം 654, 659, 703, 965 രൂപയാണ് എക്സ്ഗ്രേഷ്യയായി ലഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →