കുട്ടികളുടെ സുരക്ഷ: ബാലാവകാശ നിയമങ്ങളില്‍ അവബോധമുണര്‍ത്തി ശിശുവികസന വകുപ്പ്

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവബോധമുണ്ടായാല്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വമുണ്ടാകുമെന്ന് വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘കുട്ടികളുടെ സുരക്ഷയില്‍ പൊതു സമൂഹത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ മുന്‍ അംഗം അഡ്വ.നസീര്‍ ചാലിയം ക്ലാസെടുത്തു. ശിഥിലമാവുന്ന കുടുംബ ബന്ധങ്ങള്‍ കുട്ടികളുടെ സ്വഭാവ വൈകൃതങ്ങള്‍ക്കും മാനസിക പ്രയാസങ്ങള്‍ക്കും കാരണമാകുമെന്നും  കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊതു സമൂഹം മുന്നിട്ടറങ്ങണമെന്നും അഡ്വ. നസീര്‍ ചാലിയം പറഞ്ഞു. കുട്ടികള്‍ക്ക് വീടുകളില്‍ നിന്നും ലഭിക്കുന്ന ഉറച്ച മാനസിക പിന്തുണ കരുത്തുറ്റ മനസിനുടമകളാക്കി അവരെ മാറ്റാന്‍  സഹായിക്കും. കുട്ടികളുടെ കായിക ഉല്ലാസങ്ങള്‍ വിലക്കുന്നത് ബാലാവകാശ നിയമ പ്രകാരം കുറ്റകരമാണ്. പൊതു സമൂഹം അറിഞ്ഞിരിക്കേണ്ട ബാലാവകാശ നിയമങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചാണ് സെമിനാര്‍ അവസാനിച്ചത്. ചോദ്യോത്തരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ സെമിനാറില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാജ്ഞലി, വനിതാ സംരക്ഷണ ഓഫീസര്‍ എ.എസ് പ്രമീള എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →