മെഗാ പ്രദര്‍ശനമേള :കാണികളില്‍ കൗതുകം നിറച്ച് ശ്വാനസേന

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയുടെ വേദിയായ തിരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കാണികളില്‍ കൗതുകം നിറച്ച് ജില്ലാ പൊലീസിന്റെ ശ്വാന സേനയായ കെ നയന്‍ സ്‌ക്വാഡ്. അഭ്യാസപ്രകടനങ്ങളിലൂടെയും വിദഗ്ധമായ കണ്ടുപിടുത്തങ്ങളിലൂടെയും പരിപാടിയില്‍ അണിനിരന്ന ആറ് ശ്വാന വീരന്മാരും കയ്യടി നേടി. കുറ്റകരമായ സാഹചര്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതില്‍ വൈദഗ്ദ്യം നേടിയ  ചാര്‍ലി, മയക്കുമരുന്ന് കണ്ടെത്താന്‍ പരിശീലനം നേടിയ ലെയ്ക്ക, സ്ഫോടകവസ്തുക്കള്‍ മണത്ത് കണ്ടുപിടിക്കുന്ന നിലു, അപ്പു, ബോബ്, ബ്രൂട്ടസ് എന്നീ ശ്വാനങ്ങളാണ് മേളയില്‍ താരങ്ങളായത്. സുപ്രധാന കേസുകളില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഇവര്‍ വിവിധ ബഹുമതികള്‍ക്കും അര്‍ഹരായിട്ടുണ്ട്. പ്രിന്‍സ് ജോര്‍ജ്, രഞ്ജിത്ത് സി.കെ സജു, ജിതിന്‍ ശ്രീകുമാര്‍, ഷിബു, ഹാരിസ്, അജിത്, വിബീഷ്, ഷൈന്‍ തങ്കച്ചന്‍, അരുണ്‍, നിതിന്‍ രാജ് എന്നിവരാണ് ശ്വാനസേനയുടെ പരിശീലകര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →