ഫിലിപ്പീന്‍സ്: മാര്‍ക്കോസ് ജൂണിയര്‍ അധികാരത്തിലേക്ക്

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ക്കോസ് ജൂണിയര്‍(64) വിജയത്തിലേക്ക്. മുന്‍ ഏകാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകനായ അദ്ദേഹം പാതിയോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വന്‍ ലീഡ് നേടിയതായാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജനാധിപത്യ പോരാളിയായ ലെനി റോബ്രേഡോയാണ് എതിരാളി. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 1986 ലാണു ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് പുറത്തായത്. തുടര്‍ന്നു മാര്‍ക്കോസ് ജൂണിയര്‍ നാടുവിട്ടു. 1990കളിലാണു നാട്ടിലേക്കു മടങ്ങിയത്. പിന്നീട് പിതാവിന്റെ കൂട്ടാളികളെ ഒപ്പംകൂട്ടി പ്രവിശ്യാ ഗവര്‍ണറായി. പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടേയ്ക്കെതിരേയുള്ള ജനവികാരം ആയുധമാക്കിയാണു ജൂണിയര്‍ മാര്‍ക്കോസ് അധികാരത്തിലേറുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →