കോഴിക്കോട് : ഹലാല്‍ അല്ലാത്ത ബീഫ് വില്‍ക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് പേരാമ്പ്രയിലെ ബാദുഷാ സൂപ്പര്‍ മാര്‍ക്കറ്റിനു നേരെ ആക്രമണം. ബീഫ് വാങ്ങാനെത്തിയവരാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ മൂന്നുജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണ്‍ ആണ് അറസ്റ്റിലായത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയെ കയ്യേറ്റം ചെയ്‌തുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.