കൊച്ചി ; ഗോ എയര്‍ വിമാനക്കമ്പനി കൊച്ചിയിയില്‍ നിന്നുളള ആദ്യ രാജ്യാന്തര സര്‍വീസ് 2022 മെയ് മാസം 16 മുതല്‍ ആരംഭിക്കും. ഒമാനിലേക്കാണ് സര്‍വീസ്. ആഴ്ചയില്‍ രണ്ടുസര്വീസ് വീതം ഒമാനിലേക്കും തിരിച്ചും കമ്പനി നടത്തും. തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ രാത്രി എട്ടിന് കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുകയും ചൊവ്വ വെളളി ദിവസങ്ങളില്‍ പുലര്‍ച്ചെ 4:20 ന് തിരികെ കൊച്ചിയെത്തുന്ന വിധവുമാണ് സര്‍വീസുകള്‍.
നിലവില്‍ കൊച്ചിയില്‍ നിന്ന് ഒമാനിലേക്ക ആഴ്ചയില്‍ 21 സര്‍വീസുകള്‍ വിവിധ കമ്പനികള്‍ നടത്തുന്നുണ്ട്. ഒമാന്‍ എയര്‍ ,എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, എന്നീ കമ്പനികളാണ് കൊച്ചി-ഒമാന്‍ സര്‍വീസ് നടത്തുന്നത്. ഇതിനുപുറമേയാണ് ഗോഎയറിന്രെ പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

