സെക്രട്ടറിയേറ്റില്‍ ബോംബ്‌ ഭീഷണി : ഒരാള്‍ കസ്‌റ്റഡിയില്‍

തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ബോംബ്‌ വെച്ചിരിക്കുന്നതായി വ്യാജ സന്ദേശം. 2022 മെയ്‌ 8 രാത്രി 10 മണിയോടെയാണ്‌ വ്യാജ സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തിയത്‌. ഉടന്‍ ഡോഗ്‌സ്‌ക്വാഡും ബോംബ്‌ സ്‌ക്വാഡും സ്ഥലത്തെത്തി. പരിശോധന നടത്തി. നല്ലൂര്‍ ഭാഗത്തുനിന്നാണ്‌ വിളിയെത്തിയതെന്ന്‌ പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെടുകയും വിളിച്ചയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. രാത്രി വൈകിയും പരിശോധന തുടര്‍ന്നു.

സെക്രട്ടറിയേറ്റില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന്‌ തനിക്ക്‌ വാട്‌സാപ്പില്‍ സന്ദേശമെത്തിയെന്നാണ്‌ ഇയാള്‍ അറിയിച്ചത്‌. സന്ദേശം തന്നയാള്‍ വാട്‌സാപ്പില്‍ വിളിച്ചങ്കിലും എടുക്കാന്‍ കഴിഞ്ഞില്ലെന്നും മിനിട്ടുകള്‍ക്കുശേഷം സന്ദേശം ഡിലാറ്റാക്കിയെന്നുമാണ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ വിളിച്ച്‌ താന്‍ പറഞ്ഞതെന്നുമാണ്‌ ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌.

അറിയാത്ത നമ്പരില്‍ നിന്ന്‌ സന്ദേശമെത്തിയതോടെയാണ്‌ കണ്‍ട്രോള്‍ റുമില്‍ അരിയിച്ചതെന്നും ഇയാള്‍ പോലീസിനോട്‌ വ്യക്തമാക്കി. പിടിയാലായ ആള്‍ക്ക്‌ മാനസിക അസ്വാസ്ഥ്യമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. രണ്ടുമണിക്കൂര്‍ നേരം സെക്രട്ടറിയേറ്റും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന്‌ കന്റോണ്‍മെന്റ്‌ എസ്‌ഐ പറഞ്ഞു. സംഭവത്തില്‍ പോലീസ്‌ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →