കാസര്‍കോട് : കാസര്‍കോട് നഗരത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന . എംജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കൊഞ്ചി എന്ന ഷവര്‍മ കട അടച്ചുപൂട്ടി. പാചകം ചെയ്യുന്നതിലെ പോരായ്‌മയും വൃത്തിഹീനമായ അന്തരീക്ഷവുമാണ് കാരണം. ബസ്‌റ്റാന്റിന് സമീപത്തെ സംസം ഹോട്ടലില്‍ നിന്ന് പിഴ ഈടാക്കി. പെയ്‌ന്റ് ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന 20 കിലോ ചിക്കന്‍ നശിപ്പിച്ചു. കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ചിരുന്ന മുട്ടയും പിടിച്ചെടുത്തു നശിപ്പിച്ചു. പ്രസ്‌ക്ലബ്ബ് ജംഗ്‌ഷനിലെ ബേക്ക് പാലസ് ബേക്കറിയില്‍ നിന്ന് 20 കിലോ ഗ്രില്‍ഡ് ചിക്കനും പിടിച്ചെടുത്തു.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിനില്‍ മെയ് 8ന് 572 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. 65 സ്ഥാപനങ്ങല്‍ക്ക് നോട്ടീസ് നല്‍കി. 18 കിലോഗ്രാം വൃത്തിഹാനമായ മാംസം നശിപ്പിച്ചു. നാല് സാമ്പിളുകള്‍ പരിശോധനക്കയച്ചു.
2022 മെയ് 2 മുതല്‍ മെയ് 8 വരെയുളള ദിലസങ്ങളില്‍ സംസ്ഥാന വ്യാപകമായി 1704 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 180 കിലോഗ്രം മാംസം നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയിലൂടെ 6069 കിലോഗ്രം മത്സ്യം നശിപ്പിച്ചു. 4026 പരിശോധനകള്‍ നടത്തി യ 2048 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ 481 സ്ഥാപനങ്ങല്‍ പരിശോോദിച്ചു. 134 സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

